ഹരിപ്പാട്: ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടണമെന്ന കെ.പി.സി.സി നിർദ്ദേശപ്രകാരം കേരളത്തിലുടനീളം കെ.പി.സി.സി പോഷക സംഘടനയായ ശാസ്ത്രവേദിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു. ഇതിന്റെ ഭാഗമായി ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു തെക്കുവശം മൂടയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഗ്രൗണ്ടിൽ രമേശ് ചെന്നിത്തല എം.എൽ.എ വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലയിലെ നടീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മരുതംകുഴി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായ കെ. രാജീവൻ, മാഗസിൻ എഡിറ്റർ എൻ.എൽ ശിവകുമാർ, ജില്ലാ പ്രസിഡന്റ് ബി. പ്രസന്നകുമാർ, സെക്രട്ടറി കാർത്തിക് സുരേന്ദ്രൻ, ട്രഷറർ എ.സലിം, എം. ഷാജിഖാൻ, ജില്ലാ ഭാരവാഹികളായ എച്ച്. നവാസ്, ആർ.സതീശൻ, കെ.പ്രശാന്ത്കുമാർ, സുനു ഉദയലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |