ഹരിപ്പാട് :ശമ്പളവും പെൻഷനും പരിഷ്കാരിക്കാൻ നടപടി സ്വീകരിക്കണമെന്നും ശബരിമലയിലേക്ക് ഭക്തരുമായി വാഹനങ്ങളെ പമ്പവരെ വിടാൻ നടപടി ഉണ്ടാകണമെന്നും തിരുവിതാം കുർ ദേവസ്വം ബോർഡ് എംപ്ലോയീസ് കോൺഫെഡറഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു . വിനോദ് നഗറിൽ (റീൻ പാലസ് ആഡിറ്റോറിയം ) നടന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു . ഫെഡറഷൻ പ്രസിഡന്റ് സി.എൻ.രാമൻ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എസ്. കെ.ഗോപകുമാർ രക്ത സാക്ഷി പ്രമേയവും, എസ്. പി പ്രജിത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.വാസുദേവൻ നമ്പൂതിരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സി.എൻ രാമൻ (പ്രസിഡന്റ്), എച്ച്. കൃഷ്ണകുമാർ, എസ്. പി പ്രജിത്കുമാർ, എസ്. കെ ഗോപകുമാർ, ആർ. ഉദയൻ (വൈസ് പ്രസിഡന്റുമാർ), ജി. വാസുദേവൻ നമ്പൂതിരി (ജനറൽ സെക്രട്ടറി), എസ്. അരുൺകുമാർ, ജി. രാധാകൃഷ്ണൻ, ബിജു. ആർ, ആർ. ഹരികുമാർ (സെക്രട്ടറിമാർ), സി. ആർ റോബിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |