ആലപ്പുഴ: ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കാനായി സ്വീപ് ആലപ്പുഴയുടെയും സെന്റ് ജോസഫ്സ് വനിതാ കോളേജ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിൻ നടത്തി. കാമ്പയിൻ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും നടന്നു.
ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കോളേജിൽ പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയിരുന്നു. പ്രിൻസിപ്പൽ ഡോ.റീത്ത ലത ഡികോത്തോ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി വികസന കമ്മീഷണർ പ്രദീപ്കുമാർ പദ്ധതി വിശദീകരിച്ചു. തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് കോർഡിനേറ്റർ ഡോ.വി.എസ്.സുലീന, അസി. പ്രൊഫസർ ശ്വേത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |