ചേർത്തല: സാക്ഷരതാമിഷന്റെ പത്താംതരം തുല്യത പരീക്ഷയെഴുതിയ ചലച്ചിത്ര, നാടക നടി തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനി ലീന ആന്റണിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അനുമോദിച്ചു. ജില്ലയിലെ ഏറ്റവും പ്രായമേറിയ പരീക്ഷാർത്ഥിയായിരുന്നു 73 വയസുകാരി ലീന.
പരീക്ഷാകേന്ദ്രമായ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലീനയെ അനുമോദിച്ചത്. തുല്യത പഠിതാക്കളുടെ തൊഴിൽ സംരംഭങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പരിഗണന നൽകുമെന്നും അവർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.വി.രതീഷ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ എ.എസ്.ബാബു, കെ.കെ.രമണി, എം.ആർ. ഐഷ, എസ്.സുമ, കെ.വി. മേഴ്സി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |