ആലപ്പുഴ : ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് സപ്ളൈ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഭാഗമായി ആലപ്പുഴയിൽ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടത്തിയ ധർണ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എസ് പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു.
റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു സെക്രട്ടറി കെ ജെ തോമസ് സ്വാഗതം പറഞ്ഞു. അഫ്സൽ പി വൈ ,സന്തോഷ് കുമാർ,സുകുമാരൻ നായർ,ഹമീദ്,സതീശൻ,സജ്ജാദ്,അന്നമ്മ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |