SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.09 PM IST

ഫയൽ തീർപ്പാക്കലിൽ ജില്ല ഒന്നാമത്

s
ഫയൽ

ആലപ്പുഴ: ജൂൺ 15 മുതൽ സെപ്തംബർ 30 വരെ സംസ്ഥാന സർക്കാർ നടത്തിയ ഫയൽ തീർപ്പാക്കൽ അദാലത്തിൽ സംസ്ഥാനതലത്തിൽ ആലപ്പുഴ ജില്ല ഒന്നാമതെത്തി. 94,853 ഫയലുകളിൽ 55,304 എണ്ണം തീർപ്പാക്കി. അവധി ദിവസങ്ങളിലും അധിക സമയവും ജോലി ചെയ്താണ് ഫയലുകൾ വേഗത്തിൽ തീർപ്പാക്കിയത്.

ആലപ്പുഴ ആർ.ഡി ഓഫീസിൽ 53 ശതമാനവും ചെങ്ങന്നൂർ ആർ.ഡി ഓഫീസിൽ 52 ശതമാനവും ഫയലുകൾ തീർപ്പാക്കി. ചേർത്തല താലൂക്കാണ് ജില്ലയിൽ ഒന്നാമത്. 73 ശതമാനം ഫയലുകളാണ് ഇവിടെ തീർപ്പാക്കിയത്. കാർത്തികപ്പള്ളിയിൽ 68 ഉം കുട്ടനാട്ടിൽ 43 ഉം അമ്പലപ്പുഴയിൽ 42ഉം ചെങ്ങന്നൂരിൽ 41ഉംമാവേലിക്കരയിൽ 34 ശതമാനവും ഫയലുകൾ തീർപ്പാക്കി. വില്ലേജ് ഓഫീസുകളിൽ 97 ശതമാനവും സബ് ഓഫീസുകളിൽ 62 ശതമാനവും ഫയലുകളാണ് തീർപ്പാക്കിയത്. ഫയൽ തീർപ്പാക്കലിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.