അമ്പലപ്പുഴ: കടയുടെ മുന്നിൽ നിൽക്കവേ യാതൊരു പ്രകോപനവുമില്ലാതെ ഓടിയെത്തിയ തെരുവ്നായ കടിച്ച് പരിക്കേറ്റയാളെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ ഷെരീഫിനാണ് (55) കടിയേറ്റത്. ഇന്നലെ വൈകിട്ട് 5ന് വണ്ടാനം കിഴക്ക് മുക്കയിൽ ജംഗ്ഷനിലായിരുന്നു സംഭവം. മുക്കയിൽ ആക്രി കടയിലെ ജീവനക്കാരനായ ഷെരീഫ് കടയുടെ മുന്നിൽ നിൽക്കുമ്പോൾ തെരുവുനായ ഓടി വന്ന് കാലിൽ കടിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |