SignIn
Kerala Kaumudi Online
Thursday, 25 April 2024 6.20 PM IST

കുരുക്കഴിയുന്നില്ല ; കയറിൽ പിടിമുറുകും

coir

ആലപ്പുഴ: മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കയർ മേഖല വീണ്ടും സ്തംഭനത്തിലേക്ക് നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചെറുകിട കയർ വ്യവസായ രംഗത്ത് പ്രത്യക്ഷ സമരങ്ങൾ പുനരാരംഭിക്കും. വർഷങ്ങളായി തുടരുന്ന ഓർഡർ ക്ഷാമത്തിന് പരിഹാരം തേടിയും, സംഘങ്ങൾക്ക് നൽകുവാനുള്ള ബിൽ കുടിശ്ശിക, എം.ഡി.എ കുടിശ്ശിക അടക്കം വിവിധ പ്രശ്നങ്ങൾ മുൻനിർത്തിയുമാണ് കഴിഞ്ഞ ജൂൺ മാസത്തിൽ രണ്ടാഴ്ച്ചക്കാലം സമരം നടന്നത്. മന്ത്രിയുടെ ഉറപ്പിൻമേലായിരുന്നു ചെറുകിട ഫാക്ടറി ഉടമകൾ സമരത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. സംഘങ്ങൾക്ക് നൽകുവാനുള്ള എം.ഡി.എ കുടിശ്ശികയിൽ ഭാഗികമായ തുക മാത്രം ഏതാനും സംഘങ്ങൾക്ക് നൽകിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായില്ല. ആനുകൂല്യ വിതരണം എന്ന പേരിൽ കൊട്ടിഘോഷിച്ച് വലിയ ചടങ്ങ് നടത്തി പണം ധൂർത്തടിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

ഓണം സ്റ്റോക്കും കെട്ടിക്കിടക്കുന്നു

തിരുവോണം പ്രമാണിച്ച് തൊഴിലില്ലായ്മ പരിഹരിക്കുവാൻ കയർ കോർപ്പറേഷൻ വഴി 5 കോടി രൂപയുടെ കയർ ഉത്പന്നങ്ങൾ സ്റ്റോക്കെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നിമാസത്തിലെ തിരുവോണം പിന്നിട്ടിട്ടും സ്റ്റോക്കെടുക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു വർഷത്തിലേറെയായി കൈത്തറി ഉത്പന്ന നിർമ്മാണ മേഖലയിൽ തൊഴിലില്ലാതെ 8000 ചെറുകിട ഉത്പാദകരും, 35000 തൊഴിലാളികളും ദുരിതത്തിലാണ്.

മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ

#ക്രയവില സ്ഥിരതാപദ്ധതി പ്രകാരം കയറ്റുമതിക്കാർ കയർ കോർപ്പറേഷന് പൂർണമായും ഓർഡർ നൽകും.

#ജൂൺ 13 മുതൽ കയർ കോർപ്പറേഷൻ ഉത്പാദകരുടെ സഹകരണ സംഘങ്ങൾക്ക് ഓർഡർ വിതരണം ചെയ്യും

#ഗ്രീവൻസ് കമ്മിറ്റി വിളിച്ചുകൂട്ടി ഉത്പന്നവില പുനർനിർണ്ണയം നടത്തും

#എം.ഡി.എ കുടിശ്ശിക രണ്ടാഴ്ച്ചയ്ക്കകം പൂർണമായും നൽകും.

#ചെറുകിട ഉത്പാദകരുടെ സഹകരണ സംഘങ്ങൾക്കും മാനേജീരിയൽ സബ്സിഡി അനുവദിച്ചു നൽകും

#സംഘങ്ങൾക്ക് കയർ കോർപ്പറേഷൻ നൽകുവാനുള്ള ഉത്പന്നവില കുടിശ്ശിക ഉടൻ നൽകും

ഒത്തുതീർപ്പു വ്യവസ്ഥകൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടികളുണ്ടാവുന്നില്ല. ഈ മാസം 17 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കും

എം.പി.പവിത്രൻ, പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ

കയർമേഖ വീണ്ടും സത്ംഭനത്തിലേക്ക് നീങ്ങുകയാണ്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് മാസങ്ങൾ പിന്നിടുന്നു. കയർ കോർപ്പറേഷന് മുന്നിൽ കുത്തിയിരിപ്പ് സമരമടക്കം ഉടൻ ആരംഭിക്കും

എം.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി, കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.