മാന്നാർ: കേരളത്തിൽ അവശേഷിക്കുന്ന നിരക്ഷരായവരെ കണ്ടെത്തി തുടർവിദ്യാഭ്യാസം നൽകി സമ്പൂർണ സാക്ഷരത കൈവരിക്കാൻ 'അതുല്യം ആലപ്പുഴ ' എന്ന പദ്ധതി കൂടി ഉൾപ്പെട്ട ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി , ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാതാ മനോഹരൻ, സലീനാ നൗഷാദ്, രാധാമണി ശശീന്ദ്രൻ, വി.ആർ.ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഗീതാ ഹരിദാസ് സെക്രട്ടറി ഗീവർഗീസ്, വിവേക്, പൊന്നമ്മ ജോണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |