SignIn
Kerala Kaumudi Online
Thursday, 25 April 2024 12.19 PM IST

ബാലാവകാശം സംരക്ഷിക്കാൻ... ബാലസൗഹൃദ പഞ്ചായത്തുകൾ

s

ആലപ്പുഴ: ബാലാവകാശ നിയമങ്ങൾ അനുസരിച്ചുള്ള സംരക്ഷണവും വിദ്യാഭ്യാസവും കുട്ടി​കൾക്ക് നൽകാൻ ജില്ലയിൽ ബാലസൗഹൃദ പഞ്ചായത്തുകൾ രൂപീകരിക്കും. ബാലാവകാശ കമ്മിഷൻ നേതൃത്വത്തിൽ ശിശുവികസന വകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരസഭ- ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിച്ചു. കൊവിഡിനെ തുടർന്ന് സമിതികളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ആദ്യഘട്ടത്തിൽ വാർഡ്, പഞ്ചായത്ത് തലത്തിലുള്ള സമിതികളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. രണ്ടാംഘട്ടമെന്നോണമാണ് ബ്ളോക്ക് തലത്തിലുള്ള സമിതികൾ ശക്തമാക്കാൻ ശില്പശാലകൾക്ക് തുടക്കം കുറിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനും ഐ.സി.ഡി.എസ് സൂപ്പർ വൈസർ സെക്രട്ടറിയും സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പഞ്ചായത്ത്തല ബാലാവകാശ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നത്. വാർഡ് തലത്തിൽ പഞ്ചായത്തംഗമാണ് സമിതി ചെയർമാൻ. ബ്ളോക്ക് തലത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ സെക്രട്ടറിയായും സർക്കാർ നിർദ്ദേശം അനുസരിച്ചാണ് സമിതികൾ രൂപീകരിച്ചിട്ടുള്ളത്.

നഗരസഭയിലും ഇതേ മാതൃകയിലാണ് സമിതികൾ രൂപീകരിച്ചിട്ടുള്ളത്. ജില്ലാ തലത്തിലുള്ള പരിപാടികളുടെ കോ-ഓർഡിനേറ്റർ ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ്.

# പദ്ധതിയുടെ ലക്ഷ്യം

* കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക

* മദ്യം, മയക്കുമരുന്നു ഉപയോഗത്തിൽ നിന്നുള്ള മോചനം

* ബാലവേല, ഭിക്ഷാടനം തടയുക

* ശൈശവ വിവാഹം ഇല്ലാതാക്കുക

* ആത്മഹത്യ തടയുക

* ലിംഗസമത്വം സൃഷ്ടിക്കുക

* ശാസ്ത്രീയ അവബോധം വളർത്തുക

* സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകാൻ ബാലസംരക്ഷണ സമിതികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ബ്ളോക്ക് തല ശില്പശാലകൾ വ്യാഴാഴ്ച പൂർത്തിയാക്കും

ടി.വി.മിനിമോൾ, ജില്ല ശിശുസംരക്ഷണ ഓഫീസർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.