പൂച്ചാക്കൽ : അഖിലേന്ത്യ കിസാൻ സഭ അരൂർ ഈസ്റ്റ് മണ്ഡലം പ്രവർത്തക കൺവൻഷൻ ജില്ലാ പ്രസിഡന്റ് ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷനായി. സെക്രട്ടറി സോമൻപിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.ഡി.സുരേഷ് ബാബു , ടി.ആനന്ദൻ , പ്രദീപ് കൂടയ്ക്കൽ, ഇ. എം.സന്തോഷ് കുമാർ,സ്മിതാ ദേവാനന്ദ്, ഷിൽജാ സലിം, അഡ്വ.വി.ആർ.രജിത, എൻ.കെ.ജനാർദ്ദനൻ, കെ.എം.ദീപീഷ്, ഷാജി കുന്നത്ത്, രാജേഷ് രാമകൃഷ്ണൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.പ്രദീപ് കൂടയ്ക്കൽ (പ്രസിഡന്റ് ), ഡോ.വി.ആർ കൃഷ്ണൻകുട്ടി (വൈസ് പ്രസിഡന്റ്), കെസോമൻപിള്ള (സെക്രട്ടറി), മോഹനൻകുട്ടി നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |