ആലപ്പുഴ: മുല്ലയ്ക്കൽ വാർഡിൽ പഴവങ്ങാടി എസ്.എസ് കലാമന്ദിരം റോഡ് നാടിനു സമർപ്പിച്ചു. 2019-20ൽ അമൃത് വാട്ടർ സപ്ലൈ ലൈൻ റോഡ് ഫേസ് വൺ പദ്ധതിയിൽ മുല്ലയ്ക്കൽ റോഡ് ഉൾപ്പെടുത്തിയെങ്കിലും ഫണ്ട് വകയിരുത്തിയിരുന്നില്ല. 2021-22ൽ 30 ലക്ഷം ചെലവഴിച്ചു നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. വിവിധ വാർഡുകളിലെ മുൻകാല വർക്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഒൻപത് കോടി രൂപയോളം പുതിയ നഗരസഭ ഭരണ നേതൃത്വം അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാബു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ആർ.നാഗേന്ദ്രപ്രഭു, സി.പി. തോമസ്, മോഹൻ തുടങ്ങിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |