മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിലെ ബൈബിൾ കലോൽസവം ഫൊറോനാ വികാരി ഫാ.ജോൺ പരുവപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോനാ ഡയറക്ടർ ഫാ.മൈക്കിൾ കിങ്ങിണംചിറ സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ മാത്യം കോനാട്ട്, ഫൊറോനാ സെക്രട്ടറി സിസ്റ്റർ മേബിൾ, സി ആർ ടി മെമ്പർ സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു . കലോത്സവത്തിന് മുന്നോടിയായി ഫാ.മൈക്കിൾ കിങ്ങിണംചിറ , മാത്യു കോനാട്ട് എന്നിവർ ചേർന്ന് പതാക ഉയർത്തി. സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കലോൽസവത്തിൽ മുഹമ്മ ഫൊറോനായ്ക്ക് പുറമെ മണ്ണഞ്ചേരി സെന്റ് മേരീസ് പളളി, കലവൂർ സെന്റ് തോമസ് പള്ളി , കലവൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി, പാദുവാപുരം സെന്റ് ആന്റണീസ് പള്ളി എന്നി വിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |