ആലപ്പുഴ: നോ ടു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് എസ്.ഡി കോളേജ് ഗ്രൗണ്ടിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ ജെയിംസ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു മുഖ്യാതിഥിയായി. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി.ജെ.ജോസഫ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, യൂത്ത് കമ്മിഷൻ അംഗം ആർ.രാഹുൽ, ടീം കേരള ക്യാപ്ടൻ ടി.എ.അർജുൻ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമായി ലഭിക്കും. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |