ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാനങ്ങളിൽ നവംബർ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ നവംബർ ഏഴിന് വൈകിട്ട് ആറു മുതൽ ഒമ്പതിന് വൈകിട്ട് ആറു വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, മുതുകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, പാലമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ദിവസമായ 10ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെണ്ണൽ കേന്ദ്രമായ എരമല്ലൂർ സാംസ്കാരിക നിലയം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാൾ, പാലമേൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ, മുതുകുളം പഞ്ചായത്ത് മെയിൻ ഹാൾ എന്നീ കേന്ദ്രങ്ങളുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലും മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |