ആലപ്പുഴ: ക്രൂയിസ് കപ്പലുകൾ, ചരക്കു കപ്പലുകൾ, ആഢംബര പായ്കപ്പലുകൾ എന്നിവ ആലപ്പുഴ തീരത്ത് അടുപ്പിക്കാനായി 'ബീച്ച് കം മറീന' നിർമ്മാണത്തിനായി പ്രാഥമിക യോഗം ചേർന്നു. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ, എ.എം.ആരിഫ് എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരള മാരിടൈം ബോർഡിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണം സംബന്ധിച്ച് നവംബറിൽ റിപ്പോർട്ട് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം നിർമ്മാണം 2023ൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ,മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി.സലീംകുമാർ, ആലപ്പുഴ പോർട്ട് ഓഫീസർ എബ്രഹാം വി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |