ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സ്ത്രീകളുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ വനിതാ സെൽഫി സുരക്ഷാ രംഗത്തേക്കും കടന്നു.സഹകരണ മേഖലയിലെ ആദ്യ സെക്യൂരിറ്റി സർവീസാണ് വനിതാ സെൽഫിയുടേത്.
എട്ടു സ്ത്രീകളടങ്ങിയ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി.വീട്ടമ്മമാരും വിദ്യാർത്ഥിനികളുമടങ്ങിയ സുരക്ഷാ സേനയ്ക്ക് ആധുനിക യൂണിഫോമാണ് തയ്യാറാക്കിയിട്ടുള്ളത്.വാക്കി ടോക്കിയുൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങി .വൻകിട കമ്പനികളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലുമൊക്കെ നിയന്ത്റണ ചുമതലയും സുരക്ഷാ ജോലികളും ഏറ്റെടുക്കുവാനും ഒരുങ്ങുകയാണിപ്പോൾ.സ്വകാര്യ ഏജൻസികളിൽ നിന്ന് വ്യത്യസ്തമായ സേവന വേതന വ്യവസ്ഥകളാണ് ബാങ്ക് തയ്യാറാക്കിയിട്ടുള്ളത്.ഇവർക്കാവശ്യമായ സഹായങ്ങൾ ഒരുക്കുവാൻ ഭരണ സമിതിയംഗങ്ങളും പൊതുപ്രവർത്തകരുമടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പാസിംഗ് ഔട്ട് ഇന്നലെ വൈകിട്ട് ബാങ്ക് ഹെഡാഫീസിനു സമീപം നടന്നു.
വനിതാ സെൽഫിയുടെ വാർഷിക ആഘോഷ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.
രക്ഷാധികാരിഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
സുദർശനാ ഭായി സ്വാഗതവും ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |