പൂച്ചാക്കൽ: പെരുമ്പളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ പ്രസാദം ഓഡിറ്റോറിയത്തിൽ നടന്നു.ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സനുമായ അഡ്വ: വി.വി. ആശ അദ്ധ്യക്ഷതവഹിച്ചു.കൺവീനർ എം.ആർ .ഷിബു സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ നിന്നും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടന്നു.സ്കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപകർ, രക്ഷാകർത്താക്കൾ,വിവിധ സാമൂഹ്യ സംഘടനാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.സ്ഥിരം സമിതി ചെയർപേഴ്സൺ സരിത സുജി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |