പൂച്ചാക്കൽ: വിവാഹ വാർഷികത്തിന്റെ ഓർമ്മയ്ക്കായി ദമ്പതികൾ ആശുപത്രിയിലേക്ക് ഫാനുകൾ വാങ്ങിനൽകി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. ജനാർദ്ദനനും ഭാര്യ അംബുജവും ചേർന്നാണ് 28-ാം വിവാഹവാർഷികത്തോടനുബന്ധിച്ച് തൈക്കാട്ടുശേരി സർക്കാർ ആശുപത്രിയിലേക്ക് ഫാനുകൾ നൽകിയത്.
ഡോ. വിജിത്ത് വിജയൻ ഏറ്റുവാങ്ങി. അസുഖം മൂലം മൂന്നു മാസത്തോളം തൈക്കാട്ടുശ്ശേരി സർക്കാർ ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് രോഗികളും ജീവനക്കാരും അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടു ബോദ്ധ്യപ്പെട്ടതെന്ന് ജനാർദ്ദനൻ പറഞ്ഞു. ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ടുകളുടെ അപര്യാപ്തതയും സാങ്കേതികമായ കാലതാമസവുമൊക്കെ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫാനുകൾ നൽകാൻ പ്രചോദനമായത്. ഒരു മാസം മുമ്പ്, മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ആയിരത്തിലധികം വൃക്ഷത്തൈ നൽകിയും ആശുപത്രിയിൽ സ്നേഹമരം നട്ടും ദമ്പതികൾ ശ്രദ്ധേയരായിരുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദൻ, ബ്ലോക്ക് മെമ്പർ ദീപ സജീവ്, തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പ്രിയ ജയറാം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |