ചേർത്തല: നാഷണൽ സർവീസ് സ്കീം ആലപ്പുഴ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൽ ലഹരിക്കെതിരെ ഹരിതം പദ്ധതിയുടെ ഭാഗമായി മധുരിക്കും മാമ്പഴം പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷിയാണ് ലഹരി എന്ന സന്ദേശവുമായി എൻ.എസ്.എസ് വോളണ്ടിയർമാർ ലഹരിവസ്തുക്കൾ പ്രതീകാത്മകമായി നശിപ്പിച്ച് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പഞ്ചായത്ത് ഓഫീസ് വളപ്പിൽ മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ലീഡർമാരായ അഞ്ജന ആർ.നായർ, ദേവലാൽ, വോളണ്ടിയർ ആഗ്ന മറിയ, പ്രോഗ്രാം ഓഫീസർ വിനോദ്, അർച്ചന, കെ.എസ്.ലാലിച്ചൻ, സ്മിത ബൈജു, പഞ്ചായത്ത് സെക്രട്ടറി വിനോദ്, ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഹാഫിസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |