മാവേലിക്കര: കേരളപ്പിറവി ദിനത്തിൽ മലയാള ഭാഷയുടെ പ്രാധാന്യവും ചരിത്രവും ഉൾക്കൊണ്ട് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആയിരം കയ്യെഴുത്ത് മാസികൾ തയ്യാറാക്കി പ്രകാശനം ചെയ്തു. ഓരോ ക്ലാസ്സിനും ഓരോ വിഷയങ്ങൾ നൽകി ഒരാഴ്ച കാലത്തെ പ്രവർത്തനത്തിന്റെ ഫലമായാണ് ഓരോ കയ്യെഴുത്തു പ്രതികളും രൂപപ്പെട്ടത്. കുട്ടികൾക്ക് വേണ്ട പിന്തുണ അധ്യാപകർ നൽകി. കേരളത്തിന്റെ ചരിത്രം, ഭാഷയുടെ ചരിത്രം, സാംസ്കാരിക പെരുമ, കടംകഥകൾ, കഥകൾ, പഴംചൊല്ലുകൾ, ചിത്രങ്ങൾ എന്നിവ ഓരോ കയ്യെഴുത്തു പ്രതികളിലും ഒരുക്കിയിട്ടുണ്ട്. കയ്യെഴുത്തു മാസികൾക്ക് കുട്ടികൾ തന്നെ പേരിട്ടത് ഏറെ ആകർഷണീയമായി. ഹെഡ്മാസ്റ്റർ ജോർജ് വർഗീസ്, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ് എസ്.ആർ.ജി കൺവീനർ ഐസക് ഡാനിയേൽ, സുജ സാറാ ഇടിക്കുള, ശാന്തമ്മ പി.ആർ, സാറാമ്മ പി ജോഷുവാ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |