ആലപ്പുഴ : ഖത്തർ ലോകകപ്പിന് മുന്നോടിയായി നടത്തുന്ന പ്രചാരണ പരിപാടിയായ വൺ മില്യൺ ഗോൾ കാമ്പയിന് 11ന് ജില്ലയിൽ തുടക്കമാകും. 71 കേന്ദ്രങ്ങളിലായാണ് കാമ്പയിൻ. 11 മുതൽ 20 വരെ ഓരോ കേന്ദ്രത്തിലും 10നും 12നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരു മണിക്കൂർ വീതമാണ് ഫുട്ബാളിൽ പ്രാഥമിക പരിശീലനം നൽകുക. ഒരു കേന്ദ്രത്തിലേക്ക് 2 ബോളും 3000 രൂപയും പദ്ധതി പ്രകാരം നൽകും. ഒരു പരിശീലകനും ഉണ്ടാകും. സമാപന ദിവസങ്ങളായ 20, 21 തീയതികളിൽ പരിശീലന ഗ്രൗണ്ടിൽ സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും മറ്റ് കായിക പ്രേമികളും പൊതുസമൂഹവും ചേർന്ന് ഓരോ സെന്ററിലും ആയിരം ഗോളുകൾ സ്കോർ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |