ആലപ്പുഴ: എസ്.എൽ.ടി.എസ് പദ്ധതി പ്രകാരം 22 ലക്ഷം മുതൽ മുടക്കി പൊതുമരാമത്ത് വകുപ്പ് നവീകരിച്ച തത്തംപള്ളി- കുരിശടി റോഡ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നതും ആരാധനാലയങ്ങളും സ്കൂളുകളും സമീപത്തുള്ളതുമായ റോഡ് നവീകരിക്കാൻ 2020-21ൽ ആണ് തുകയനുവദിക്കുന്നത്. തത്തംപ്പള്ളി ജംഗ്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷയായി. പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയർ ആർ.അനിൽ കുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർമാരായ കൊച്ചുത്രേസ്യാമ്മ ജോസഫ്, ആർ. വിനീത തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാബു സ്വാഗതവും അസി. എൻജിനീയർ ഷാഹി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |