ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടക്കരപ്പള്ളി യൂണിറ്റിന്റെ കുടുംബ മേളയും അഗതികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണ ഉദ്ഘാടനവും സംസ്ഥാന
ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡി.ശൗരി അദ്ധ്യക്ഷത വഹിച്ചു.എം.പി.അശോകൻ,മുഹമ്മദ് അഷറഫ്,കെ.ഡി.ഉദയപ്പൻ,പി.എൽ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.എം.ബി.ബി.എസ്.ന് ഉന്നത വിജയം നേടിയ ഡോ.അക്ഷര തമ്പാനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ഡോ.വി.എൻ.ജയചന്ദ്രൻ 'അന്ധവിശ്വാസവും അനാചാരങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളും കുട്ടികളും കലാപരിപാടികളും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |