ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റേയും കൊച്ചി തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി ഉദ്ഘാടനം ചെയ്തു.ഗാന്ധി സ്മാരകം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ എഡ്യൂക്കേഷൻ ഓഫീസർ സുമേഷ്,എസ്.എസ്.എ മുൻ പ്രോജക്ട് ഓഫീസർ ഡോ.യു.സുരേഷ് കുമാർ,മുൻ എക്സൈസ് ട്രെയിനർ സി.ദാമോദരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.ഗാന്ധി സ്മാരക കേന്ദ്രം ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ,റൂറൽ എഡ്യൂക്കേറ്റർ എൻ.രാജീവ്,പി.എസ്.മനു,വി. ഉമാമഹേശൻ,മേബിൾ ജോൺകുട്ടി,എൻ.എ.ആശാലത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |