ആലപ്പുഴ: ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പുന്നപ്ര, എടത്വ പൊലീസ് സ്റ്റേഷനുകളിലെ സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ.വിനിലും അലക്സ് വർക്കിയും നടത്തുന്ന സൈക്കിളോട്ടം ഇന്നലെ ആലപ്പുഴയിലെത്തി. 'സേ നോ ടൂ ഡ്രഗ്സ്, യെസ് ടു സൈക്ലിംഗ്' എന്ന മുദ്രാവാക്യവുമായാണ് ഇരുവരും കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ബോധവത്ക്കരണ യാത്ര നടത്തുന്നത്. ഈ മാസം 5ന് കാസർകോട്ട് നിന്നാണ് യാത്ര ആരംഭിച്ചത്. വയനാട്, ഇടുക്കി ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളും പിന്നിട്ട് 15ന് തിരുവനന്തപുരത്തെത്തും. യാത്രാ മദ്ധ്യേ സ്കൂളുകളിൽ കയറിയും ബോധവത്ക്കരണം നടത്തുന്നുണ്ട്. മയക്കുമരുന്നു കേസുകൾ പിടികൂടി പ്രഗത്ഭ്യം തെളിയിച്ച പുന്നപ്രയിലെ പ്രത്യേക പൊലീസ് സംഘത്തിലെ അംഗം കൂടിയാണ് വിനിൽ. 2021ൽ വിനിലും അലക്സ് വർക്കിയും ഇതേ ആശയവുമായി കൊച്ചിയിൽ നിന്ന് കാശ്മീരിലേക്കും സൈക്കിൾ യാത്ര നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |