SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.33 PM IST

റോളർ സ്‌കേ​റ്റിംഗ് ആലപ്പുഴയിൽ

t
t

ചേർത്തല: കേരള റോളർ സ്‌കേ​റ്റിംഗ് അസോസിയേഷനും സ്‌പോർട്ട്സ് കൗൺസിലും ചേർന്നു നടത്തുന്ന സംസ്ഥാന റോളർ സ്‌കേ​റ്റിംഗ് മത്സരങ്ങൾ 12നും 13നുമായി ആലപ്പുഴ വളവനാട് ആൽപൈ​റ്റ് സ്‌പോർട്സ് സെന്ററിൽ നടക്കും. ആർട്ടിസ്​റ്റ്ക്ക് ഫ്രീസ്റ്റൈൽ മത്സരങ്ങളാണ് ആലപ്പുഴയിൽ നടത്തുന്നത്.
14 ജില്ലകളിൽ നിന്നായി 200 സ്‌കേ​റ്റിംഗ് താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് റോളർ സ്‌കേ​റ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ബി.വി.എൻ.റെഡ്ഡി, ട്രഷറർ കെ.ശശിധരൻ, ഓർഗനൈസിംഗ് കൺവീനർ യു.ജി. ഉണ്ണി, ചെയർമാൻ രാജേഷ് സീതാറാം, പി.എൻ.അഭിലാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു കാ​റ്റഗറികളിലായി ആൺ, പെൺ വിഭാഗത്തിൽ മത്സരങ്ങൾ നടത്തും. ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി സ്വർണം നേടിയ അഭിജിത്ത് അമൽരാജിനെ ആദരിക്കും. 12ന് രാവിലെ 8ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻമന്ത്റി ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.