ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് തെക്കേക്കരി പാടശേഖരത്തിലെ വിരിപ്പ് കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ പാടശേഖരസമിതി പ്രസിഡന്റ് വി.സുഗുണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഷേഖ് ബിജു, മണ്ണഞ്ചേരി കൃഷി ഓഫീസർ അനില തുടങ്ങിയവർ പങ്കെടുത്തു. പാടശേഖരസമിതി സെക്രട്ടറി ശ്യാം മോഹൻ സ്വാഗതവും ബി.ഇന്ദു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |