മുഹമ്മ: തഴയോലയിൽ കമനീയവും ഉപയോഗ പ്രദവുമായ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ ഒരുക്കുന്ന ദേവികയെ സി.പി.എം അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി അനുമോദിച്ചു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആർ.ദേവിക സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള ദേവിക ഇപ്പോൾ കളരി പഠനവും നടത്തുന്നുണ്ട്. എസ്.പി.സി കേഡറ്റുമാണ്. നേതാജി കറുകത്തറ ക്ഷേത്രത്തിനു സമീപം മണ്ണാപറമ്പിൽ ആർ. രജിമോൻ (ഹാർബർ എൻജിനീയറിംഗ് വകുപ്പ്, ചേർത്തല), ധന്യ (ഐ.സി.ഡി എസ് സൂപ്പർ വൈസർ, ചേർത്തല) ദമ്പതികളുടെ ഏക മകളാണ്. സി.പി.എം ഏരിയ സെക്രട്ടറി പി. രഘുനാഥ് ഉപഹാരം നൽകി. ലോക്കൽ സെക്രട്ടറി ടി. ശ്രീഹരി, ബ്രാഞ്ച് സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |