SignIn
Kerala Kaumudi Online
Friday, 19 April 2024 3.58 PM IST

മഴവില്ലഴക് കിഡ്സ് ഫെസ്​റ്റ്

photo
ചേർത്തല ഹോളി ഫാമിലി എൽ.പി.ജി സ്കൂളിൽ ഒരുക്കിയ മഴവില്ലഴക് കിഡ്സ് ഫെസ്റ്റ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യുന്നു


ചേർത്തല: ഹോളി ഫാമിലി എൽ.പി.ജി സ്‌കൂളിൽ സംഘടിപ്പിച്ച മഴവില്ലഴക് കിഡ്സ് ഫെസ്​റ്റ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ.ആന്റോ ചേരാംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.കെ.
ശൈലജ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ അഡ്വ.ജാക്സൺ മാത്യു, പി.ടി.എ പ്രസിഡന്റ് ഡോ.അലക്സ് ഷാരോൺ ബാബു, എം.പി.ടി.എ പ്രസിഡന്റ് ഡയാന ആഗ്നസ്,സെന്റ് മേരീസ് ജി.എച്ച്.എസ് ഹെഡ് മാസ്​റ്റർ ഷാജി ജോസഫ്,ഹോളി ഫാമിലി എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എം. മിനി, ഹെഡ്മാസ്റ്റർ ബെന്നി ജോൺ, എൻ.ജി. എത്സമ്മ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 203 അങ്കണവാടി, നഴ്സറി കുട്ടികൾ പങ്കെടുത്തു. ചേർത്തല നഗരസഭയിലെയും ചേർത്തല സൗത്ത്, വയലാർ, പള്ളിപ്പുറം,കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെയും അങ്കണവാടി-നഴ്സറി അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.