അമ്പലപ്പുഴ: അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 1:40 അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം പുന:സ്ഥാപിക്കുക തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നാളെ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാ വാഹന ജാഥയ്ക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി. അമ്പലപ്പുഴ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ നൽകിയ സ്വീകരണത്തിന് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് നേതൃത്വം നൽകി. ജാഥ ക്യാപ്ടൻ കെ.എൻ. അശോക് കുമാർ, സംസ്ഥാന സെക്രട്ടറി ബി. ബിജു, സംഘടന ഭാരവാഹികളായ വി.ആർ. ജോഷി, എസ്. അമ്പിളി, ബിജു തണൽ, ആർ.രാജേഷ് കുമാർ, പ്രശാന്ത് ആറാട്ടുപുഴ, പ്രമോദ് ജേക്കബ്, സന്തോഷ് ജോസഫ്, ജി. മധുലാൽ, എസ്.സിന്ധു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |