ചേർത്തല: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി സംഗമവും സെമിനാറും ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.
യൂണിയൻ ചെയർമാൻ എ.എസ്.സാബു സ്വാഗതം പറഞ്ഞു. ജെ.ഡി.സി, എച്ച്.ഡി.സി പഠിതാക്കൾക്ക്എം.എൽ.എ കാഷ് അവാർഡ് വിതരണംചെയ്തു. ഉന്നതവിജയം നേടിയ കുട്ടികൾക്ക് കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു ഉപഹാരങ്ങൾ സമ്മാനിച്ചു.
ജില്ലയിലെ മികച്ച സംഘത്തിനുള്ള കേരള ബാങ്ക് പുരസ്കാരം നേടിയ സംഘത്തെ സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്.ജോസി അനുമോദിച്ചു. പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികളെ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് അനുമോദിച്ചു.
പി.സുനിൽകുമാർ, ഒ.ജെ.ഷിബു, ജിഷമോൾ ജോസഫ്, കെ.രാജപ്പൻ നായർ, സി.കെ.ഷാജിമോഹൻ എന്നിവർ സംസാരിച്ചു. ഡോ. രാമനുണ്ണി പ്രബന്ധം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |