ചാരുംമൂട്: നൂറനാട് ലയൺസ് ക്ലബ് (എസ്.എഫ്.കെ) സേവന പ്രൊജക്ടിന്റെ ഭാഗമായി താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ബി. ഉദയൻ പാറ്റൂർ ഉദ്ഘാടനം ചെയ്തു പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ്. ഷാജഹാൻ, ഹെഡ് മാസ്റ്റർ എ.എൻ. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, സീനിയർ അദ്ധ്യാപകൻ ടി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ എക്സിക്യുട്ടിവ് അംഗം അനീസ് മാലിക്, ലയൺസ് ക്ലബ് സെക്രട്ടറി ലയൺ അനിൽ ഐസറ്റ്, ട്രരെഷറർ ലയൺ ശിവൻകുട്ടി, സോൺ ചെയർമാൻ ലയൺ താഹ, ലയൺ കൃഷ്ണദാസ്, ലയൺ അച്യുതൻപിള്ള, ലയൺ അജി, ലയൺ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |