ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 5ന് പതാക ദിനം ആചരിക്കാൻ ആലപ്പുഴയിൽ കൂടിയ സ്വാഗത സംഘം എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ തൊഴിലാളികളുടെയും വീടുകളിലും തൊഴിൽ ശാലകളിലും പൊതു ഇടങ്ങളിലുമായി 10,000 എ.ഐ.ടി.യു.സി പതാകകൾ ഉയർത്തും. അന്ന് വൈകിട്ട് 4.30 ന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ ജനറൽ സെക്രട്ടറി അമർ ജിത്ത് കൗർ പതാക ഉയർത്തും. യോഗത്തിൽ അഡ്വ.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളന സ്വാഗത സംഘത്തിന്റെ ജനറൽ കൺവീനർ കെ.പി.രാജേന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ഡി.പി. മധു, സി.പി. മുരളി, ആർ. പ്രസാദ്, എം.പി.ഗോപകുമാർ, എം.ജി.രാഹുൽ, പി.വി. സത്യനേശൻ, എ.എം.ഷിറാസ്, എൻ.പി. കമലാധരൻ, വി.സി. മധു എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |