ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അഖില കേരള വായനാ മത്സരം സംഘടിപ്പിച്ചു. വായനയാണ് ലഹരി അക്ഷരമാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയുളള വിമുക്തി ബോധവത്കരണ ക്ലാസും ഇതിനൊപ്പം നടന്നു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുളള വായന മത്സരമാണ് നടന്നത്. ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ബോധവത്കരണ ക്ലാസ് വിമുക്തി താലൂക്ക് കോ ഓർഡിനേറ്ററും എക്സൈസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസറുമായ ജി. ജയകൃഷ്ണൻ നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം മിനി സാറാമ്മ,വിജയകുമാർ, ഗോപാലൻ,ഷബാന, ശ്രീകുമാരി, ജോബി, എസ്.സദാശിവൻ നായർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി സ്വാഗതവും താലൂക്ക് ജോയിന്റ് സെക്രട്ടറി എസ്. സഞ്ജയ് നാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |