മാന്നാർ: വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണത്തിലൂടെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുന്ന കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി ജീവനക്കാരുടെ ദേശീയ കോ ഓർഡിനേഷൻ കമ്മിറ്റി (കെ.എസ്.ഇ.ബി.ഡബ്ല്യു.എ) മാന്നാർ സ്റ്റോർ മുക്കിൽ ജനസഭ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.എസ് ശശിധരൻ അദ്ധ്യക്ഷനായി. റെജി മോഹൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, പി.എൻ. ശെൽവരാജൻ, പി.ജി. രാജപ്പൻ, സി.എൻ. സുശീലൻ, സോളമൻ, സി.കെ. സുരേന്ദ്രൻ, പി.ജയദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |