ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിലെ കരിപ്പച്ചാലിലെ മണ്ണുകുഴി പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്റി പി.പ്രസാദ് നിർവഹിച്ചു. 2017-18 കാലയളവിൽ മുൻ മന്ത്റി പി.തിലോത്തമന്റെ ആസ്തിവികസന ഫണ്ടിൽ നിന്നു അനുവദിച്ച 99.5 ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം.
പഞ്ചായത്തിലെ 5, 6 വാർഡുകൾ ബന്ധിപ്പിക്കുന്ന മണ്ണുകുഴി പാലം 12 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമായി 8 മാസത്തിനുള്ളിൽ പൂർത്തിയാക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു എസ്.പത്മം, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എൻജീനിയർ തോമസ് ഡിക്രൂസ്,
ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ്, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി. ഷിമ്മി,കെ.എസ്.സൂര്യദാസ്, സിറിയക് കാവിൽ, വി.ടി.രഘുനാഥൻനായർ,അയൂബ് എ.മജീദ്, ജി.ദീപ്തി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |