മാന്നാർ : പാവുക്കര കരയോഗം യു.പി സ്കൂളിൽ 'സ്നേഹസ്പർശം' വയോജന ക്ലബിന് തുടക്കമായി. ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ അമ്മമാർ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ സി.ഐ ജോസ് മാത്യു,സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, സ്നേഹസ്പർശം പദ്ധതി ചെയർമാൻ ഡോ.രഞ്ജിത്.പി, വാർഡ് മെമ്പർ ശാലിനി രഘുനാഥ്, ധീരജവാൻ ജോസഫ് ഹെൻട്രിയുടെ മാതാവ് വിക്ടോറിയ ഹെൻട്രി, പൊലീസ് ഉദ്യോഗസ്ഥരായ മനേക്ഷ, ഹാഷിം, ഹെഡ്മിസ്ട്രസ് സന്ധ്യ കെ.പിള്ള, മാനേജർ സന്ദീപ് ചന്ദ്രശേഖർ, കരയോഗം പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി മദനമോഹൻ പിള്ള, ട്രാവൻകൂർ ചാരിറ്റബിൽ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ബഷീർ, പൊന്നമ്മ, അനിപ്രഭ, രാജശ്രീ, ആശ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |