ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ആലപ്പുഴയിൽ എത്തിയ ബിനീഷ് കൊടിയേരിയെ എസ്.ഡി കോളേജിലെ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്വീകരണം നൽകി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ നവാസ്, രക്ഷാധികാരി എ.എം നൗഫൽ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ:അനസ് അലി, രാജേഷ് രാജഗിരി, എം.എസ്.സജീവ് എന്നിവർ പങ്കെടുത്തു.
ജില്ലയിൽ കൂടുതൽ ക്രിക്കറ്റ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ കാര്യങ്ങൾ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ആലോചിച്ച് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |