SignIn
Kerala Kaumudi Online
Thursday, 25 April 2024 9.23 AM IST

വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന 4 മുതൽ 11 വരെ

f
ദശലക്ഷാർച്ചന

ചേർത്തല:വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ദശലക്ഷാർച്ചനക്ക് 4ന് തിരിതെളിയും.കേരളാ ഊരാഴ്മദേവസ്വം ബോർഡിന്റെ സഹകരണത്തിൽ ദേവസ്വം ഭരണസമിതിയാണ് ഭക്തജനങ്ങളുടെ സഹകരണത്തിൽ ദശലക്ഷാർച്ചന നടത്തുന്നത്.മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി,ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് തെക്കനപ്പന്റെയും വടക്കനപ്പന്റെയും തിരുനടകളിൽ അർച്ചനകളർപ്പിക്കുന്നത്.നാലുമുതൽ 11വരെ നടക്കുന്ന ദശലക്ഷാർച്ചനയിൽ
ദർശനത്തിനെത്തുന്ന ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണൊരുക്കിയിരിക്കുന്നതെന്ന് ദശലക്ഷാർച്ചന കമ്മി​റ്റി ചെയർമാൻ എൻ.രാമദാസ്,ജനറൽ കൺവീനർ സി.കെ.സുരേഷ്ബാബു,ജോയിന്റ് കൺവീനർ ജി.കെ.അജിത്ത്,പബ്ലിസി​റ്റി കമ്മി​റ്റി ചെയർമാൻ വി.എസ്.സുരേഷ്,റിസപ്ഷൻ കമ്മി​റ്റി ചെയർമാൻ എസ്.ശിവമോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.എല്ലാ ഭക്തർക്കും ദിവസവും നാലുനേരം അന്നദാനത്തിനു ക്രമീകരണമുണ്ട്.വിവിധ വകുപ്പുകളുടെ സഹകരണത്തിൽ യാത്രക്കും സുരക്ഷക്കുമടക്കമുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
4ന് രാവിലെ 9ന് ടി.എം.എം.സി മാനേജിംഗ് പാർട്ട്ണർ വി.വി.പവിത്രൻ ദീപ പ്രകാശനം നടത്തു.9.30ന് ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ നക്ഷത്രക്കാവ് സമർപ്പിക്കും.വൈകിട്ട് 5ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം കേരളാ ഹൈക്കോടതി ജഡ്ജി ജസ്​റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും.എൻ.രാമദാസ് അദ്ധ്യക്ഷനാകും.ഗാനരചയിതാവ് കൈതപ്രം ദാമോദരൻനമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണവും നടത്തും.കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് സത്രസന്ദേശനം നൽകും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ,പ്രൊഫ.ബാലചന്ദ്രശർമ്മ എന്നിവർ സംസാരിക്കും. ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ്ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത് നന്ദിയും പറയും.
7.30ന് ഓട്ടംതുള്ളൽ,8.30ന് തിരുവാതിര.
എല്ലാദിവസവും രാവിലെ 5ന് അർച്ചനാകലശപൂജ,5.30ന് ഗണപതിഹോമം,6നും വൈകിട്ട് 5നും ലക്ഷാർച്ചന.അഞ്ചിന് രാവിലെ 8.30ന് രുദ്റാഭിഷേകം,11.30ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി പ്രഭാഷണം നടത്തും.രാത്രി 7.30ന് റിട്ട ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് പ്രഭാഷണം നടത്തും.8.30ന് വിമുക്തിമിഷൻ അവതരിപ്പിക്കുന്ന ബോധവത്കരണ ക്ലാസും ഓട്ടൻതുള്ളലും തുടർന്ന് ഭക്തിഗാനമേള.ആറിന് രാവിലെ 8.30ന് ശ്രീരുദ്രംധാര,11.30ന് സംഗീത സംവിധായകൻ രവീന്ദ്രൻമാഷിന്റെ ഭാര്യ ശോഭന രവീന്ദ്രൻ ഭക്തി നമ്മുടെ ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.വൈകിട്ട് 7.30ന് ആമേട ശ്രീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി.ഏഴിന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയഹോമം,11.30ന് മനോജ് മാവുങ്കൽ പ്രഭാഷണം നടത്തും.വൈകിട്ട് 7ന് തിരുവാതിര. 8ന് രാവിലെ 8.30ന് സ്വയംവര പാർവതീപൂജ,11ന് മുതുകുളം സോമനാഥ് പ്രഭാഷണം നടത്തും.വൈകിട്ട് 5ന് വിശ്വരൂപചാർത്ത്,7ന് തിരുവാതിര തുടർന്ന് ഭക്തിഗാനസുധ.ഒമ്പതിന് രാവിലെ 8.30ന് ധന്വന്തരീഹോമം,11.30ന് ഡോ.പള്ളിക്കൽ സുനിൽ പ്രഭാഷണം നടത്തും.രാത്രി 6.30 ന് ഭരതനാട്ട്യം,9.30ന് ഭരതനാട്യം.10ന് രാവിലെ 8.30ന് മഹാശനീശ്വരപൂജ,11.30ന് അഡ്വ.ടി.ആർ.രാമനാഥൻ പ്രഭാഷണം നടത്തും.വൈകിട്ട് 5ന് വിശ്വരൂപ ദർശനം,7.30ന് ഋഷഭവാഹനം എഴുന്നള്ളത്ത്,8.30ന് ലയതരംഗം,9.30ന് നൃത്തസന്ധ്യ.
11ന് ദശലക്ഷാർച്ചന സമാപിക്കും.വൈകിട്ട് 5ന് വില്വപത്രാഭിഷേകം,
വേളോർവട്ടം ദേവസ്വം ഏർപെടുത്തിയിരിക്കുന്ന തെക്കനപ്പൻ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാർ തമ്പിക്ക് സമാപന സമ്മേളനത്തിൽ ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ പുരസ്‌കാരം നൽകും.5.30ന് നടക്കുന്ന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.എൻ.രാമദാസ് അദ്ധ്യക്ഷനാകും.ലോഗോ രൂപകൽപ്പന ചെയ്ത ശിവാനന്ദൻ എരമല്ലൂരിനെ ചടങ്ങിൽ ആദരിക്കും.രാത്രി 8ന് വലിയഗുരുതി,9ന് ബാലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.