ചേർത്തല: വൃക്കകൾ തകരാറിലായ ഓട്ടോ ഡ്രൈവർ ജീവിതം തിരികെപ്പിടിക്കാൻ സുമനസുകളുടെ കനിവു തേടുന്നു. ചേർത്തല നഗരത്തിൽ വടക്കേഅങ്ങാടി കവലയിലെ ഓട്ടോ ഡ്രൈവർ നഗരസഭ 30-ാം വാർഡ് ചേന്നംവെളിയിൽ സി.കെ.ബാബുവാണ് (54) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്നത്.
നിലവിൽ ആഴ്ചയിൽ മൂന്നു ഡയാലിസിസ് വേണം. വൃക്ക മാറ്റിവയ്ക്കലാണ് പരിഹാരം. 30 ലക്ഷത്തിലധികം രൂപ വേണമെന്നതിനാൽ ശസ്ത്രക്രിയ നീളുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.
ഭാര്യ വിധുബാല വൃക്ക നൽകാൻ തയ്യാറായെങ്കിലും സ്വീകാര്യമല്ലാത്തതിനാൽ നടന്നില്ല. ഡയാലിസിസിന് മാസം 40,000 രൂപയോളം ചെലവാകുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതുതന്നെ ചികിത്സ നടന്നത്. വാർഡ് കൗൺസിലർ അഡ്വ. ജാക്സൺ മാത്യുവിന്റെയും പൊതു പ്രവർത്തകരുടെയും സഹകരണത്തോടെ ചികിത്സാ സഹായത്തിനായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ബാബുവിന്റെ പേരിൽ കാത്തലിക്ക് സിറിയൻ ബാങ്ക് ചേർത്തല ശാഖയിൽ 008402999781190001(ഐ.എഫ്.എസ് കോഡ്: സി.എസ്.ബി.കെ.0000084) അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ. 9400714949.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |