SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.35 PM IST

ഉത്സവകാലം മുറുകെ പിടിക്കാൻ എക്സൈസ്

s
എക്സൈസ്

ജനുവരി 3 വരെ സ്പെഷ്യൽ ഡ്രൈവ്

ആലപ്പുഴ: ക്രിസ്‌മസ്- പുതുവത്സരാഘോഷവുമായി​ ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കി​. ജനുവരി 3 വരെയാണ് സ്പെഷ്യൽ ഡ്രൈവ്. രഹസ്യ വിവരശേഖരണം മുഖേനയും പൊതുജന സഹായത്തോടെയുമാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഉത്സവകാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നു മദ്യം കൊണ്ടുവരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വാഹന പരിശോധനയും ശക്തമാക്കി.

24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു. എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ചും മുഴവൻ സമയ സ്ട്രൈക്കിംഗ് ഫോഴ്സ് പ്രവർത്തിക്കുന്നുണ്ട്. രഹസ്യ വിവര ശേഖരണത്തിനൊപ്പം സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. പൊലീസുമായി സഹകരിച്ചാണ് റെയ്ഡ് അടക്കമുള്ള നടപടികൾ. ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താൻ മുകൾത്തട്ടിൽ നിന്ന് അപ്രതീക്ഷിത സന്ദർശനവുമുണ്ടാവും. സ്പെഷ്യൽ ഡ്രൈവിന്റെ ചുമതല അതത് മേഖല ജോയിന്റ് എക്സൈസ് കമ്മി​ഷണർക്കായിരിക്കും.

റോഡിലും പരിശോധന

മുൻകൂട്ടി പദ്ധതി തയ്യാറാക്കി പ്രത്യേക റോഡുകൾ തിരഞ്ഞെടുത്ത് അതുവഴി വരുന്ന എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കും. ചരക്ക് വാഹനങ്ങളിലെ രഹസ്യ അറകളും കണ്ടെത്തും. സ്പെഷ്യൽ ഡ‌്രൈവ് ആരംഭിക്കും മുമ്പ് തന്നെ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എക്സൈസ് പറയുന്ന കുറ്റങ്ങൾ

 വാറ്റ്, സ്പിരിറ്റ് കടത്ത്

 അന്യസംസ്ഥാന തൊഴിലാളികളെയും വാഹനങ്ങളെയും ഉപയോഗിച്ചുള്ള മദ്യക്കടത്ത്

 പാഴ്സൽ സർവീസ് ഉപയോഗിച്ചുള്ള കടത്ത്

 ആയുർവേദ ഔഷധങ്ങളുടെ പേരിൽ ലഹരി വിപണനം

 കൃത്രിമ കള്ള് ഉത്പാദനം

 വ്യാജ കള്ളുണ്ടാക്കി ഷാപ്പുകൾ വഴി വില്പന

 മദ്യത്തിലെ മായം ചേർക്കൽ

 സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ലഹരി കച്ചവടം

സുരക്ഷിതവും പ്രശ്നരഹിതവുമായ ക്രിസ്‌മസ് പുതുവത്സരകാലം ലക്ഷ്യമിട്ടാണ് സ്പെഷ്യൽ ഡ്രൈവ് നടപ്പാക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ സമയവും ജീവനക്കാർ ഡ്യൂട്ടിയിലുണ്ടാവും

എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ

അറിഞ്ഞാൽ അറിയിക്കാം

എക്‌സൈസ് ഇൻസ്‌പെക്ടർ: 9400069433

ചേർത്തല താലൂക്ക് പ്രിവന്റീവ് ഓഫീസർ: 9496499248

അമ്പലപ്പുഴ - കുട്ടനാട് താലൂക്ക് പ്രിവന്റീവ് ഓഫീസർ: 9496499245

ചെങ്ങന്നൂർ താലൂക്ക് പ്രിവന്റീവ് ഓഫീസർ: 9496499244

മാവേലിക്കര താലൂക്ക് പ്രിവന്റീവ് ഓഫീസർ: 9496499246

കാർത്തികപ്പള്ളി താലൂക്ക് പ്രിവന്റീവ് ഓഫീസർ: 9496499247

ജനകീയ കമ്മിറ്റി യോഗം

അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനം, വിതരണം, ഉപയോഗം എന്നിവ തടയുന്നത് സംബന്ധിച്ച് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 13ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.