ആലപ്പുഴ: മുല്ലക്കൽ കിടങ്ങാംപറമ്പ് ചിറപ്പുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ദ്വാദശി ഹോട്ടലിൽ നിന്നും പഴകിയ കിഴങ്ങ് റോസ്റ്റ്, പപ്പടം, ബീറ്റ്റൂട്ട്, ആപ്പിൾ, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് കിറ്റ് (1കി.ഗ്രാം) എന്നിവയും രാജാ കേശവദാസ് ഹോട്ടലിൽ നിന്നും പഴകിയ ചോറ്, ചിക്കൻ, ന്യൂഡിൽസ്, ഫ്രൈഡ്റൈസ്, പാല്, പ്ലാസ്റ്റിക് കിറ്റ് (1കി.ഗ്രാം) എന്നിവ പിടിച്ചെടുത്തു. നഗരസഭ സെൻട്രൽ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ബി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എം.ഷംസുദ്ദീൻ, റിനോഷ്, ഖദീജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |