SignIn
Kerala Kaumudi Online
Friday, 19 April 2024 7.55 AM IST

ദേശീയപാത വികസനം; തടസങ്ങൾ മറികടന്ന് വീതിയിലേക്ക് വേഗത്തിൽ

g

ആലപ്പുഴ: ദേശീയപാത ആറുവരിയാക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിൽ വേഗത്തിലായി. മൂന്ന് റീച്ചുകളിലായി 81കിലോമീറ്ററിലാണ് ജില്ലയിലെ നിർമ്മാണം. റോഡ് പുനർനിർമ്മിക്കുന്നതോടൊപ്പം ഇത്രയും ഭാഗത്തെ ചെറുതും വലുതുമായ 75 പാലങ്ങളും പുനർ നിർമ്മിക്കേണ്ടതുണ്ട്.

ആറുവരി പാതയിൽ തോട്ടപ്പള്ളി, തോട്ടപ്പള്ളി പുത്തൻപാലം, കന്നുകാലിപ്പാലം, ഡാണാപ്പടി, കായംകുളം, കൃഷ്ണപുരം എന്നീ പാലങ്ങളാണ് പുനർ നിർമ്മിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ ഒരു കിലോമീറ്റർ ദൈർഘ്യത്തിലാണ് തോട്ടപ്പള്ളി പാലം നിർമ്മാണം. സ്പിൽവേ പാലവും പുത്തൻപാലവും ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പുത്തൻ പാലത്തിന്റെ നിർമ്മാണം ജലപാതയുടെ മാനദണ്ഡം അനുസരിച്ചാവും. സ്പിൽവേ പാലത്തിന്റെ വടക്കു ഭാഗത്ത് 4 മീറ്ററും തെക്കേക്കരയിൽ 10 മീറ്ററും ഉയരത്തിലാണ് നിർമ്മാണം. പുത്തൻ പാലത്തിന്റെ ഉയരം 12 മീറ്റർ ആയതിനാൽ ഇരുപാലങ്ങളും ബന്ധിപ്പിക്കുന്നത് ആകാശപാതയിലൂടെയാണ്.

പാലത്തിന്റെ വടക്കുഭാഗത്ത് നിന്ന് സർവീസ് റോഡ് ആരംഭിച്ച് നിലവിലുള്ള പാലത്തിലൂടെ തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിൽ എത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി. നിലവിലുള്ള അരൂർ-തുറവൂർ 12.75 കിലോമീറ്റർ പൂർണമായും ആകാശപാതയാണ്. തുറവൂർ മുതൽ ഓച്ചിറ വരെയുള്ള പാതയിലെ പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. തോട്ടപ്പള്ളിയിലെ പാലത്തിന്റെ പൈലിംഗ് ഉടൻ ആരംഭിക്കും. അണ്ടർപാതകളുടെ നിർമ്മാണം മേജർ 5.5 മീറ്ററിലും മൈനർ 4.5 മീറ്റർ ഉയരത്തിലുമാണ്.

സമാന്തര പാതകൾ

ആലപ്പുഴ ബൈപ്പാസ്, കാക്കാഴം റെയിൽവേ മേൽപ്പാലം എന്നിവയാണ് മേജർ സമാന്തര പാതകൾ. ആലപ്പുഴയിലെ സമാന്തര ബൈപാസിന്റെ പണി അടുത്ത ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തീകരിച്ചാലും ഭാരപരിശോധന ഉൾപ്പെടെ നടത്തണം. കാക്കാഴം മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. വണ്ടാനം, ഹരിപ്പാട്, ചേപ്പാട്, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലും മേൽപ്പാലമുണ്ട്. ആലപ്പുഴ ബൈപ്പാസിലെ സമാന്തരപാതയുടെ തൂണുകളുടെ നിർമ്മാണം തുടങ്ങി. 10 തൂണുകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. സമാന്തര ബൈപാസിന്റെ ഭാഗമായ മേൽപാലത്തിന്റെ നീളം 3.43 കിലോമീറ്ററാണ്. ഇതിന് 95 സ്പാനുകളും 96 തൂണുകളുമുണ്ടാകും. കാഞ്ഞിരംചിറയിലും കുതിരപ്പന്തിയിലും റെയിൽപാതയ്ക്കു മുകളിലൂടെയാണ് സമാന്തര ബൈപാസ് നിർമ്മിക്കുന്നത്. ആദ്യ ബൈപ്പാസിന്റെ നിർമ്മാണ കാലത്ത് റെയിൽപാതയ്ക്കു കുറുകെയുള്ള പണികൾക്ക് അനുമതി ലഭിക്കാൻ ഏറെ തടസങ്ങളുണ്ടായിരുന്നു.

മേജർ പാലങ്ങൾ

•തോട്ടപ്പള്ളി, തോട്ടപ്പള്ളി പുത്തൻപാലം, കന്നുകാലിപ്പാലം, ഡാണാപ്പടി, കായംകുളം, കൃഷ്ണപുരം

സമാന്തര പാത

•ആലപ്പുഴ ബൈപ്പാസ്, കാക്കാഴം റെയിൽവേ മേൽപ്പാലം, വണ്ടാനം, ഹരിപ്പാട്, ചേപ്പാട്, നങ്ങ്യാർകുളങ്ങര

അണ്ടർപാത ഉയരം മീറ്ററിൽ

•മേജർ............5.5

•മൈനർ........4.5

# തോട്ടപ്പള്ളി പാലം ഉയരം

•വടക്കേക്കര.......4

•തെക്കേക്കര.....10.5

•പുത്തൻ പാലത്തിന്റെ ഉയരം.....12

•തുറവൂർ- അരൂർ ആകാശപ്പാത.......12.75 കി.മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.