ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സെക്ഷ്വൽ മൈനോറിട്ടി ഫോറം 'ഏകം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ലിംഗ വ്യത്യാസമില്ലാതെ സമൂഹത്തിന്റ സമസ്തമേഖലകളിലും അവസരവും തുല്യ അവകാശവും ലഭിക്കുന്നതിനും ആവശ്യമായ പിന്തുണ സംവിധാനങ്ങളും സേവനങ്ങളും സാധ്യതകളും ലഭ്യമാക്കുക എന്നതാണ് ഏകം ലക്ഷ്യമിടുന്നത് . . ജില്ലാ പഞ്ചായത്ത് അംഗം ആഡ്വ ആർ.റിയാസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എബീൻ, യുവജനക്ഷേമ ബോർഡ് അംഗം ജയിംസ്, സേവിയർ.കെ.വി ,സുരേഷ്.എം ജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |