ചേർത്തല : മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്കുളള വസ്ത്ര,ധന,ധാന്യ സഹായങ്ങളുടെ ജില്ലയിലെ മൂന്നാം ഘട്ട വിതരണം ഇന്ന് ചേർത്തലയിൽ നടക്കും. വൈകിട്ട് 4.30ന് ശ്രീനാരായണ കോളേജ് മൈതാനിയിൽ നടക്കുന്ന അമൃതശ്രീ സംഗമവും സഹായവിതരണവും മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമിനി ഭവ്യാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘാംഗങ്ങളായ 10,000ത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ നൽകുന്നത്. 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും ചടങ്ങിൽ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |