ആലപ്പുഴ: ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യഷിപ്പിന് നാഗ്പൂരിലെത്തിയ നീർക്കുന്നം എസ് .ഡി .വി സ്കൂൾ വിദ്യാർത്ഥിനി നിദ ഫാത്തിമ മരിച്ചതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് താമസ,ഭക്ഷണ സൗകര്യം സംഘാടകർ ഏർപ്പാട് ചെയ്തില്ലെന്ന പരാതിയും അന്വേഷിക്കണം. നിദ ഫാത്തിമയുടെ വസതി ആഞ്ചലോസ് സന്ദർശിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ .ജയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ.അശോകൻ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |