അമ്പലപ്പുഴ : പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവം മഹാഗുരുതി പൂജയോടെ സമാപിച്ചു. ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദേവിയുടെ ഇഷ്ട നിവേദ്യമായ കലം പൊങ്കാലയിൽ നൂറുകണക്കിന് ഭക്തർപങ്കെടുത്തു. സമാപന ദിനം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ മൂന്നാം റാങ്ക് നേടിയ പുത്തൻ നട ഇല്ലത്ത് പറമ്പിൽ ഡോ.വീണ രാജീവനെ ആദരിച്ചു. ക്ഷേത്രം രക്ഷാധികാരി പി.ചന്ദ്രശേഖരൻ , പ്രസിഡന്റ് ടി.പി.പ്രദീപ് കുമാർ , സെക്രട്ടറി കെ.ആഞ്ജനേയൻ ,ട്രഷറർവി.പുരുഷോത്തമൻ, ജനറൽ കൺവീനർ ജി.സുദേവൻ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |