SignIn
Kerala Kaumudi Online
Friday, 29 March 2024 6.13 PM IST

ശ്രീജുവിന്റെ ഒന്നാംറാങ്കിന് കഷ്ടപ്പാടിന്റെ തിളക്കം

shreeju

മാന്നാർ : ബിരുദത്തിനു പിന്നാലെ ബിരുദാനന്തര ബിരുദത്തിലും വയലിനിൽ ഒന്നാം റാങ്കിന്റെ ഈണം മീട്ടി ശ്രീജു. പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ പി.പവനന്റെയും മിനിയുടെയും മകനായ ശ്രീജു പവനനാണ് തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നി​ന്ന് എം.എ വയലി​ൻ കോഴ്സ് ഒന്നാം റാങ്കോടെ പാസായത്. ബാച്ചിലർ ഒഫ് പെർഫോമിംഗ് ആർട്സി​ലും വയലിനിൽ ശ്രീജു ഒന്നാം റാങ്ക് നേടി​യി​രുന്നു.

സംഗീതത്തെ ജീവനു തുല്യം സ്നേഹി​ക്കുമ്പോഴും പരാധീനതകൾക്ക് നടുവി​ലാണ് ഈ മി​ടുക്കന്റെയും കുടുംബത്തി​ന്റെയും ജീവി​തം. 39വർഷം പോസ്‌റ്റ് ഓഫീസിൽ ദിവസ വേതനക്കാരനായി ജോലി ചെയ്‌തി​രുന്ന ഭിന്നശേഷിക്കാരനായ പി​താവ് പവനന് എന്നും ദുരി​തങ്ങൾ മാത്രമാണ് കൂട്ടി​നുണ്ടായി​രുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച സ്ഥലത്ത് നിർമ്മിച്ച ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. ഉണ്ടായിരുന്ന ചെറിയ വീട് 2018ലെ പ്രളയത്തിൽ തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭിച്ചത് 10,000 രൂപ മാത്രമാണ്. പഞ്ചായത്തിന്റെ ‘പഠനമുറി’ പദ്ധതിയിൽ നിന്ന് ലഭി​ച്ച ഒരു ലക്ഷം രൂപ വി​നി​യോഗിച്ച് ഒരു മുറി കൂടി പണിതെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോഴും ഈ റാങ്കുകാരന്റെ താമസം.

അമ്മ പകർന്ന ഈണം

വയലിനിൽ അമ്മയുടെ പ്രാഗത്ഭ്യം കണ്ടു വളർന്ന ശ്രീജു മൂന്നാം വയസിലാണ് സംഗീത ലോകത്തെത്തുന്നത്. ആദ്യം കർണാടകസംഗീതം അഭ്യസിച്ചു. പിന്നീട് മൃദംഗ പഠനം തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയലിൻ പഠനം ആരംഭിച്ചത്. കടനാട് ഹരിദാസ്, തിരുവല്ല ബിജു, ചേപ്പാട് പ്രദീപ്, അടൂർ റോജോ എന്നിവരായിരുന്നു ഗുരുക്കന്മാർ. പ്ലസ് ടുവിനു ശേഷം പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നിന്ന് ബി.കോം വി​ജയി​ച്ചു കഴി​ഞ്ഞാണ് വയലിനിൽ ഡിഗ്രി ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. തുടർന്ന്, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ബാച്ചിലർ ഒഫ് പെർഫോമിംഗ് ആർട്സ് വയലിനി​ൽ ചേർന്നു. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും അറിയാവുന്നവരിലൂടെ ലഭിക്കുന്ന സംഗീത സദസുകളി​ലൂടെയുമാണ് പഠനത്തി​ന് തുക കണ്ടെത്തി​യി​രുന്നത്. ശ്രുതിയാണ് ശ്രീജുവി​ന്റെ ഏക സഹോദരി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.