ആലപ്പുഴ : അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ.പി.കെ.ജനാർദ്ദനകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി നിർവഹിച്ചു.
ഭാരവാഹികളായി കെ.കമലാദേവി (പ്രസിഡന്റ്), ആർ.സുരേഷ് (സെക്രട്ടറി), കെ.ജയമോഹൻ, പ്രൊഫ.പി.ഐ.ജോൺസൺ, തുളസീധരൻ, കെ .പ്രദീപ്, പി.ആർ.വിനോദ് (വൈസ് പ്രസിഡന്റുമാർ), ആർ.പ്രദീപ്, യു.ജബ്ബാർകുട്ടി, ഹരിദാസ് പല്ലാരിമംഗലം (ജോയിന്റ് സെക്രട്ടറിമാർ), ആസിഫ് റഹിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |